Advertisement

ജസ്റ്റിസ് കെ.എം. ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ല; കൊളീജിയം യോഗം അവസാനിച്ചു

May 2, 2018
0 minutes Read
Supreme Court India

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് ചേര്‍ന്ന കൊളീജിയം യോഗം അവസാനിച്ചു. കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതേ കുറിച്ച് വ്യക്തമായ തീരുമാനത്തിലെത്താതെയാണ് യോഗം പിരിഞ്ഞത്. വിഷയത്തെ കുറിച്ച് കൊളീജിയം യോഗത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. കെ.എം. ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങളെ കുറിച്ച് കൊളീജിയം ചര്‍ച്ച ചെയ്തു. രാജസ്ഥാന്‍, കൊല്‍ക്കത്ത, ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മുതിര്‍ന്ന ജസ്റ്റിസുമാരെ സുപ്രീം കോടതിയില്‍ ജഡ്ജിയാക്കണമെന്ന് കൊളീജിയം ആവശ്യപ്പെടും. സുപ്രീം കോടതിയില്‍ പ്രാതിനിധ്യം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് ജഡ്ജിമാരെ നിയമിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവും കൊളീജിയം പരിഗണനയിലെടുത്തു. അതേ കുറിച്ചും ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top