രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനില്‍; പിണറായി വിജയന്‍ പങ്കെടുക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ഗ്രാമസ്വരാജ് ആശയത്തിൽ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും. രാഷ്ട്രപതി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയാണിത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയും യോഗത്തിൽ പങ്കെടുക്കും.
rashtrapathi bhavan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here