കാത്തിരിപ്പിന് താത്കാലിക ശമനം; കാലയിലെ ഗാനമെത്തി
രജനി കാന്തിന്റെ എല്ലാ സിനിമകള്‍ക്കും ആരാധകര്‍ അക്ഷമരായി കാത്തിരിക്കും. ഓരോ ചിത്രത്തിനും ശേഷം അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പാണ്. അതിനിടെ പുട്ടിന് പീരയെന്ന പോലെയെത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറുകളും, ട്രെയിലറും, പാട്ടുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. അക്കൂട്ടത്തില്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സെമ്മ വെയ്റ്റു എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഹരിഹരസുതനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം.
കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണിത്. ഹുമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. നാന പടേകര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here