‘തോറ്റെങ്കിലെന്താ, ക്യാപ്റ്റന്റെ ക്യാച്ച് സൂപ്പറാണ്’; രോഹിത് ശര്‍മയുടെ ക്യാച്ച് കാണാം
ഇന്നലെ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും തങ്ങളുടെ ക്യാപ്റ്റന്റെ അതിമനോഹരമായ വായുവില്‍ കറങ്ങിയുള്ള ക്യാച്ചിനെ ഓര്‍ത്ത് ആത്മസംതൃപ്തി അടയുകയാണ് മുംബൈ ആരാധകര്‍.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്കിനെയാണ് മുംബൈ ക്യാപ്റ്റന്‍ അതിമനോഹരമായ ക്യാച്ചിലൂടെ പുറത്താക്കിയത്. മുംബൈ താരം മിച്ചല്‍ മക്ലീഗന്‍ എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തിലായിരുന്നു രോഹിതിന്റെ ക്യാച്ച്. ഡികോക്ക് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് പന്ത് നിലത്ത് തൊടാതെ വായുവില്‍ കറങ്ങിത്തിരിഞ്ഞ് രോഹിത് കൈപ്പിടിയിലൊതുക്കി. പന്ത് നിലത്ത് തൊട്ടെന്ന സംശയത്തില്‍ റിവ്യൂവിന് നല്‍കിയെങ്കിലും അത് ക്യാച്ച് തന്നെയായിരുന്നു.
രോഹിത്തിന്റെ ക്യാച്ച് കാണികളെ ഏറെ തൃസിപ്പിച്ചു. ബാറ്റ് ചെയ്യാന്‍ എത്തിയ രോഹിത് ആദ്യ പന്തില്‍ തന്നെ പുറത്തായപ്പോള്‍ ആരാധകര്‍ക്ക് ഓര്‍ത്ത് വെക്കാന്‍ ഓരൊറ്റ ക്യാച്ച് മാത്രമാണ് മുംബൈ നായകന്‍ സമ്മാനിച്ചത്.
Rohit Sharma’s nick of time catch https://t.co/zigVh7LO7c
— sajna anesthesia (@SajnaAlungal) May 2, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here