വിദേശ വനിതയുടെ കൊലപാതകം; അന്വേഷണസംഘത്തെ പ്രശംസിച്ച് ഡിജിപി

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റവും മികച്ച രീതിയില്‍ നടത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും അന്വേഷണസംഘത്തിന് സാധിച്ചുവെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഒരു സ്ത്രീക്ക് സംഭവിക്കാന്‍ പാടില്ലാത്തതാണ് കോവളത്ത് സംഭവിച്ചതെന്നും ഡിജിപി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണസംഘത്തെ ഡിജിപി അനുമോദിച്ചു. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. ഉമേഷ്, ഉദയന്‍ എന്നീ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശ വനിതയുടെ കൊലപാതകം അന്വേഷിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പോലീസ് അന്വേഷണത്തില്‍ തൃപ്തി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here