ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നയാള്‍ പിടിയില്‍

ചെങ്ങാലൂരിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായത്. മുബൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബന്ധു വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുടുംബ ശ്രീ മീറ്റിംഗിന് എത്തിയപ്പോഴാണ് ജീതുവിനെ ഇയാള്‍ കൊലപ്പെടുത്തിയത്. കുടുംബശ്രീ സംഘത്തിൽനിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാനായി ഞായറാഴ്ച ഉച്ചയ്ക്കാണ് ജീതു അച്ഛനോടൊപ്പം കുണ്ടുകടവിൽ എത്തിയത്. കുടുംബശ്രീ യോഗം ചേർന്ന വീട്ടിൽനിന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ റോഡിനു സമീപത്ത് ഒളിച്ചിരുന്ന ബിരാജു ജീതുവിന്റെ തലയിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് അച്ഛന്റെ അടുത്തേക്ക് ഓടിയ ജീതുവിനെ പിന്തുടർന്ന് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി.
തീകൊളുത്തിയതിനു ശേഷം ബിരാജു ഒരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. തീ ആളിപ്പടർന്നു റോഡിൽ വീണ ജീതുവിനെ കൂടെയുണ്ടായിരുന്ന അച്ഛനും ഇവർ വന്ന ഓട്ടോറിക്ഷാ ഡ്രൈവറും കൂടിയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here