വിദേശ വനിതയുടെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ്, ഉദയന്‍ എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വനിതയെ പ്രതികളായ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ രാസപരിശോധന ഫലം പുറത്തുവന്നു. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്ന് രാസപരിശോധനയില്‍ സ്ഥിരീകരിച്ചു. അറസ്റ്റിലായ രണ്ട് പേരും പനത്തുറ സ്വദേശികളാണ്. ടൂറിസ്റ്റ് ഗൈഡ് എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് വിദേശ വനിതയെ രണ്ട് പ്രതികളും കണ്ടല്‍ക്കാട്ടിലെത്തിച്ചത്. കാട്ടില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായ ശേഷമാണ് വിദേശ വനിതയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here