ലിഗയുടെ കൊല നടന്നത് മാര്‍ച്ച് 14ന് തന്നെ
![](https://www.twentyfournews.com/wp-content/uploads/2018/04/liga-death-case.jpg?x93056)
വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച രണ്ട് പ്രതികളെ ഇന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യും. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നാണ് രേഖപ്പെടുത്തുക. ഇരുവരും പോലീസ് കസ്റ്റഡിയിലുണ്ട്. ലിഗയെ കാണാതായ മാര്‍ച്ച് 14ന് തന്നെ കൊലപാതകവും നടന്നിട്ടുണ്ടെന്നാണ് പ്രതികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ള ഇരുവരും ബന്ധുക്കളാണ്. മയക്ക് മരുന്ന് നല്കി ലിഗയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നുമാണ് മൊഴി. എന്നാല്‍ ശാസ്ത്രീയ തെളിവകള്‍ പോലീസിന് ലഭിച്ചിട്ടില്ല. മൃതദേഹത്തില്‍ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here