‘വിദേശ വനിതയെ കൊലപ്പെടുത്തിയത് ലഹരിമരുന്ന് നല്‍കിയ ശേഷം’; പ്രതികളുടെ മൊഴി

വഴിയരികില്‍ വെച്ച് കാണുന്ന വിദേശ വനിതയെ സ്വാധീനിക്കുന്നു. ശേഷം, തങ്ങളുടെ രഹസ്യ ഇടപാടുകള്‍ നടക്കുന്നിടത്തേക്ക് കൂട്ടികൊണ്ടുവരുന്നു. ഒടുക്കം, പീഡനവും കഴുത്ത് ഞെരിച്ച് കൊലയും!!!ഒരു മാസത്തിലേറെയായി കോവളത്ത് നിന്ന് കാണാതായ വിദേശ വനിതയുടെ ദുരൂഹ മരണത്തിന് പിന്നിലുള്ള രഹസ്യങ്ങള്‍ ഓരോന്നായി വെളിപ്പെടുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ദിവസങ്ങളോളം പോലീസ് കസ്റ്റഡിയിലുള്ള ഉമേഷിനെയും ഉദയനെയും പോലീസ് ഇന്ന് ഉച്ഛയോടെയാണ് അറസ്റ്റ് ചെയ്തത്. വനിതയെ കബളിപ്പിച്ച് ബോട്ടില്‍ കയറ്റി കാട്ടിലെത്തിക്കുകയായിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് അവര്‍ കൊല്ലപ്പെട്ട യുവതിയെ ബോധ്യപ്പെടുത്തി. ശേഷം, ബോട്ടില്‍ കയറി കാട്ടിലേക്ക് കൊണ്ടുവന്നു. മൃതദേഹം കണ്ടെത്തിയ കാടിന് സമീപം താമസിക്കുന്നവരാണ് ഉമേഷും ഉദയനും. സ്ഥലത്തെ ലഹരിസംഘാംഗങ്ങളുമാണ് ഇവര്‍.
മാര്‍ച്ച് 14നാണ് വനിതയെ കാണാതായത്. അന്ന് രാവിലെ 9 മണിയോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ കാട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം ഇരുവരും ചേര്‍ന്ന് വനിതയെ ശാരീരകമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അതിന് ശേഷം ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ട സ്ഥലത്ത് പ്രതികളായ രണ്ട് പേരും സ്ഥിരം വരാറുണ്ടെന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും ചേര്‍ത്താണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടുവെന്നതിന്റെ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്.
ബലാല്‍സംഘം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഉമേഷിനെയും ഉദയനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here