കാവേരി കര്‍മപദ്ധതി ഉടന്‍ സമര്‍പ്പിക്കണം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

കാവേരി വിഷയത്തില്‍ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. നാല് ടിഎംസി കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി. ജലം വിട്ടുകൊടുക്കാന്‍ കാലതാമസം വരരുതെന്നും കോടതി നിര്‍ദ്ദേശം. കാവേരി കര്‍മപദ്ധതി വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും വിമര്‍ശനം. പദ്ധതി വൈകുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. കര്‍മപദ്ധതിയില്‍ ഉടന്‍ നിലപാട് അറിയിക്കണമെന്നും കോടതി. കാവേരി കര്‍മപദ്ധതി നീളാന്‍ കാരണം കര്‍ണാടക തിരഞ്ഞെടുപ്പാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ സുപ്രീം കോടതി തള്ളി കളഞ്ഞു. തിരഞ്ഞെടുപ്പ് കാര്യം കോടതിയുടെ വിധിക്ക് ഭാഗമല്ലെന്നും പദ്ധതി നിര്‍മ്മിക്കാത്ത പക്ഷം അത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്രത്തിനോട് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കാവേരി വിഷയത്തില്‍ സുപ്രധാന വിധി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here