കെ.എം. മാണിയെയും കേരള കോണ്‍ഗ്രസിനെയും യുഡിഎഫിലേക്ക് തിരിച്ചെത്തിക്കും; ചെന്നിത്തല

കെ.എം. മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനെയും യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം. മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാന്‍ താന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതുമുന്നണിയാണെന്നും അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോൾ മാറിയിട്ടുണ്ടാവാം എന്നും ചെന്നിത്തല പറഞ്ഞു. കെ.എം.മാണിയുമായി സംസാരിക്കാൻ താൻ തയ്യാറാണ്. ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് വോട്ട് യുഡിഎഫിനെ തന്നെ കിട്ടും എന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here