Advertisement

സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് മോദി; തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സിദ്ധരാമയ്യ

May 4, 2018
Google News 0 minutes Read

കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി മോദി കെങ്കേരിയില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ സര്‍ക്കാരിനെ മോദി കടന്നാക്രമിച്ചു. ബെംഗളൂരുവിന്റെ മനോഹാരിതയെ കോണ്‍ഗ്രസ് ഭരണം നശിപ്പിച്ചുവെന്ന് മോദി വിമര്‍ശിച്ചു. ബെംഗളൂരുവിന്റെ നഗരസ്വഭാവത്തെ കോണ്‍ഗ്രസ് അപ്പാടെ നശിപ്പിച്ചു കളഞ്ഞു. കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ പെരുകി. ബെംഗളൂരു കുറ്റകൃത്യങ്ങളുടെ നഗരമായി മാറികൊണ്ടിരിക്കുകയാണ്. നാടിനെ മുഴുവന്‍ തകര്‍ക്കുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ചെയതതെന്ന് മോദി ആരോപിച്ചു. എന്നാല്‍, മോദിക്ക് അതേ നാണയത്തില്‍ തന്നെ സിദ്ധരാമയ്യ മറുപടി നല്‍കി.

ജെ.എല്‍.എല്‍ സിറ്റി മൊമെന്റത്തിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും പെട്ടെന്ന് മാറികൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ലോകത്തെ 25 ഹൈടെക് സിറ്റികളില്‍ ഒന്നാണ് ബെംഗളൂരു. ജോലിയെടുക്കുന്ന വനിതകളുടെ കാര്യത്തിലും ബെംഗളൂരുവാണ് മുന്നില്‍. 25 ശതമാനത്തിലേറെയാണ് ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്തം. യാഥാര്‍ഥ്യം ഇങ്ങനെയാണെന്നിരിക്കെ എന്തിനാണ് മോദി ബെംഗളൂരുവിനെ പറ്റി കള്ളം പറയുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. താങ്കളുടെ നുണയും എന്റെ വസ്തുതയും വെച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ ടൗണ്‍ഹാളിലേക്ക് വരൂവെന്നും സിദ്ദരാമയ്യ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here