Advertisement

ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകില്ല

May 4, 2018
Google News 1 minute Read
Nobel prize in literature 2018 cancelled

നൊബേൽ സമ്മാന നിർണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെൻസണിന്റെ ഭർത്താവ് ഴാങ് ക്ലോദ് ആർനോൾട്ടിന്റെ പേരിലുയർന്ന ലൈംഗിക ആരോപണത്തിൽ പ്രതിസന്ധിയിലായ അക്കാദമി ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകേണ്ടെന്ന് തീരുമാനിച്ചു. 2018 ലെ സമ്മാനം 2019 ലാണ് നൽകുക.

ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരിൽ 18 സ്ത്രീകൾ നവംബറിലാണ് ആരോപണം ഉന്നയിച്ചത്. ഇവരെ ആർനോൾട്ട് ലൈംഗികമായി ഉപയോഗിച്ചത് സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽവെച്ചായിരുന്നു. ആരോപണങ്ങളെല്ലാം ആർനോൾട്ട് നിഷേധിച്ചു. ആരോപണത്തിന്റെ പേരിൽ ഇദ്ദേഹത്തിന്റെ ഭാര്യ കാതറിനയെ സമിതിയിൽനിന്ന് പുറത്താക്കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.

അതേസമയം, ലൈംഗികാരോപണ കുരുക്കിൽപ്പെട്ട നടൻ ബിൽ കോസ്!ബിയേയും സംവിധായകൻ റൊമാൻ പൊളാൻസ്!കിയേയും ഒസ്!കർ അക്കാദമിയിൽ നിന്ന് പുറത്താക്കി. വോട്ടെടുപ്പിലൂടെയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആന്റ് സയൻസിൽ നിന്ന് ഇരുവരേയും പുറത്താക്കിയത്.

അക്കാദമി സാഹിത്യപുരസ്‌കാരം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് അപൂർവമാണ്. രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1943ലാണ് ഇതിനുമുമ്പ് നൊബേൽ സാഹിത്യ പുരസ്‌കാരം നൽകാതിരുന്നത്.

Nobel prize in literature 2018 cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here