ട്വിറ്റർ ഉപഭോക്താക്കളെല്ലാം പാസ്‌വേർഡുകൾ മാറ്റണമെന്ന് മുന്നറിയിപ്പ്

ട്വിറ്റർ ഉപഭോക്താക്കളെല്ലാം പാസ്‌വേർഡുകൾ മാറ്റണമെന്ന് മുന്നറിയിപ്പ്. പാസ്‌വേർഡുകൾ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്‌വേർഡുകൾ മാറ്റണമെന്നും ട്വിറ്റർ അറിയിച്ചു. എന്നാൽ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും ട്വിറ്റർ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.
പാസ്‌വേർഡുകൾ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേർഡുകൾ ഇന്റേണൽ ലോഗിൽ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് പാസ്‌വേർഡുകൾ മാറ്റണമെന്ന് ട്വിറ്റർ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. എത്ര പാസ്‌വേർഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.
ഒരാൾ പാസ്‌വേർഡ് അടിക്കുമ്പോൾ അത് മറച്ച് വെക്കുന്ന ടെക്‌നിക്കാണ് ട്വിറ്ററിന്റെ ഹാഷിങ്. ഇതിലാണ് തകരാറുണ്ടായത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!