23
Mar 2019
Saturday
100 News

ഹയര്‍സെക്കണ്ടറി; ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

application

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍ സമര്‍പ്പിക്കാം. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13-ന് ക്ലാസ് തുടങ്ങും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മെയ് 18ആണ്. ട്രയല്‍ അലോട്ട്‌മെന്റ് മേയ് 25നാണ്. ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ഒന്നിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 11നും പ്രസിദ്ധപ്പെടുത്തും. സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ 21 മുതലാണ്. ജൂലായ് 19ന് പ്രവേശനം അവസാനിപ്പിക്കും.

Top