Advertisement

ആര്‍എസ്എസ് വോട്ട് വേണ്ടേ…വേണ്ട; നിലപാട് കടുപ്പിച്ച് കോടിയേരി

May 5, 2018
Google News 1 minute Read

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടും ഇടതുപക്ഷം സ്വീകരിക്കുമെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന് കോടിയേരിയുടെ മറുപടി. ആര്‍എസ്എസ് വോട്ട് സിപിഎമ്മിന് വേണ്ട എന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. മത-വര്‍ഗീയ ദ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റെ വോട്ട് ലഭിച്ചിട്ട് വേണ്ട ഇടതുപക്ഷത്തിന് ചെങ്ങന്നൂരില്‍ വിജയിക്കാനെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസ് വോട്ട് വേണ്ട എന്ന കോടിയേരിയുടെ നിലപാടിനെ എതിര്‍ത്ത് കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. അതേ തുടര്‍ന്നാണ് തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ആവര്‍ത്തിച്ചത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്ത പി. സതീശന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോടിയേരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here