നരേന്ദ്ര മോദി ഇന്ന് നാല് റാലികളെ അഭിസംബോധന ചെയ്യും
കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാല് റാലികളെ അഭിസംബോധന ചെയ്യും. തുംകൂർ, ഗഡഗ്, ഷിമോഗ, മംഗളൂരു എന്നിവിടങ്ങളിലാണ് മോദി റാലികളെ അഭിസംബോധന ചെയ്യുന്നത്.
കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയും മോദിക്കൊപ്പം റാലികളെ അഭിസംബോധന ചെയ്യും. മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരും ഇന്ന് കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു നേതൃത്വം നൽകും. മേയ് 12നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്. മേയ് 15നാണ് ഫലപ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here