പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമല്ലെന്ന് സുപ്രീം കോടതി

പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമാകില്ലെന്ന് സുപ്രീം കോടതി. 18 വയസായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാം. പുരുഷന്റെ നിയമപ്രകാരമുള്ള വിവാഹപ്രായമായ 21 വയസ് ഇതിന് തടസമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള തുഷാരയുടേയും നന്ദ കുമാറിന്റേയും വിവാഹം റദ്ദാക്കി തുഷാരയെ മാതാപിതാക്കളൊടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നന്ദ കുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2017 ഏപ്രിലില്‍ ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ പോലും വിവാഹിതരാകാതെ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകുമെന്ന് ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here