Advertisement

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള; തീം സോംഗ് വീഡിയോ പ്രകാശനം ചെയ്തു

May 7, 2018
Google News 0 minutes Read

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ തീം സോംഗ് ഓഡിയോ, വീഡിയോ പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട്ടുള്ള ശിശുക്ഷേമ സമിതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.പി. ഡോ. ശശി തരൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. ദീപക് എസ്.പി അധ്യക്ഷനായിരുന്നു.

ചടങ്ങിൽ ചലച്ചിത്രതാരം ശ്രീമതി. ചിപ്പി , സംഗീതസംവിധായികയും ഗായികയുമായ ശ്രീമതി. സയനോര ഫിലിപ്പ്, തീം സോങ്ങിന്റെ ഗാനരചയിതാവ് ശ്രീ.ജോയ് തമലം, സംഗീത സംവിധായിക ശ്രീമതി .രാജലക്ഷ്മി, സംഗീത സംവിധായകൻ ശ്രി. വർക്കി, കേരള സംസ്ഥാന ശിശുക്ഷേമസമിതി ട്രഷറർ ശ്രീ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

മെയ് 14 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് ചലച്ചിത്ര മേള നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here