‘പരാജയങ്ങളും വിജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്; ഞാൻ സന്തുഷ്ടയാണ്,പക്ഷേ സംതൃപ്തയല്ല’ : ഭാവന

bhavana

സിനിമയെ കുറിച്ചും തന്റെ അഭിനയജീവിതത്തെ കുറിച്ചും മനസ്സുതുറന്ന് നടി ഭാവന. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾ മലയാളത്തിലും ഉണ്ടാവണമെന്ന് ഭാവന പറഞ്ഞു.

‘നായികാ കഥാപാത്രങ്ങൾക്ക് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. എന്റേതായ പരാജയങ്ങളും വിജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാൻ സന്തുഷ്ടയാണ്. പക്ഷേ സംതൃപ്തയല്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. സിനിമ ഞാൻ നേരത്തെ തന്നെ തൊഴിലായി സ്വീകരിച്ചതാണ്. 15 വയസ് മുതൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. വിവാഹവും മറ്റു കാര്യങ്ങളും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫഷൻ ഉപേക്ഷിക്കാൻ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ല. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കും’, ഭാവന പറയുന്നു.

ബോളിവുഡിൽ ഉണ്ടായ പോലെ സ്ത്രീ കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി പ്രാധാന്യം നൽകുന്ന സിനിമകൾ മലയാളത്തിലും ഉണ്ടാവണമെന്നും സിനിമാ രംഗ്തതെ ഒരുപാട് പ്രതിസന്ധികൾ മറികടക്കാൻ ഇത് സഹായിക്കുമെന്നും ഭാവന ചൂണ്ടിക്കാട്ടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top