Advertisement

രാഷ്ട്രീയ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

May 8, 2018
Google News 0 minutes Read

തിങ്കളാഴ്ച നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ മാഹി പോലീസിനെ സഹായിക്കാനായി കേരള പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കരുതെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here