Advertisement

‘സൗഹൃദത്തിന് അവധിയില്ല’; നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

May 8, 2018
0 minutes Read

സമപ്രായക്കാരെല്ലാം അവധിയാഘോഷത്തില്‍ മുഴുകുമ്പോള്‍ നിര്‍ധനകുടുംബത്തിന് വീട് നിര്‍മിക്കാന്‍ അവധിക്കാലം ചെലവഴിച്ച് മാതൃകയാവുകയാണ് രാജകുമാരി ഗവ.വിഎച്ച്എസ്എസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് അവധി ആഘോഷങ്ങള്‍ക്ക് വിടപറഞ്ഞു പ്രതികൂല കാലാവസ്ഥയിലും നിര്‍ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍  വിദ്യാര്‍ത്ഥികള്‍  കൈകോര്‍ത്തിരിക്കുന്നത്.

സ്‌കൂളിലെ നാഷ്ണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുംഭപ്പാറയിലെ വീടില്ലാത്ത ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കാന്‍ വേണ്ടിയാണ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും അവധിക്കാലം ആഘോഷിക്കുമ്പോള്‍ തങ്ങളുടെ സൗഹൃദത്തിലൂടെ മറ്റൊരാള്‍ക്ക് സഹായഹസ്തമാകുകയാണ് ഈ വിദ്യാര്‍ത്ഥികള്‍.

പാഠ്യപാഠ്യേതര രംഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജൈവപച്ചക്കറി കൃഷി ചെയ്തും സഹായമനസ്‌കരായവരില്‍ നിന്ന് സഹായം സ്വീകരിച്ചുമാണ് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.

മഴക്കാലത്തിന് മുന്‍പ് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അതിനായി, പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എല്‍ദോ, ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി പുഷ്പജന്‍, പി.രവി, സാജോ പന്തത്തല, പി.യു.സ്‌കറിയ  എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നന്മവീടൊരുക്കാന്‍ കുട്ടികള്‍ക്ക് സഹായമൊരുക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സ് പോള്‍, എപിഒ സി.എം.റീന എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top