Advertisement

‘റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യാചകര്‍ എത്തുന്നു’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാന രഹിതമെന്ന് പോലീസ്

May 9, 2018
Google News 1 minute Read

‘കേരള പൊലീസ് അറിയിപ്പ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം
അടിസ്ഥാന രഹിതമെന്ന് പോലീസ്. റമദാന്‍ മാസത്തില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ടെന്നും അവര്‍ ക്രിമിനലുകളാണെന്നുമാണ് ‘കേരള പോലീസിന്റെ അറിയിപ്പ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ് സീലും കയ്യൊപ്പും അടക്കമാണ് സന്ദേശം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്ഥിരീകരണത്തിന് വേണ്ടി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശം
അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും സ്റ്റേഷന്‍ അധികൃതര്‍ 24 ന്യൂസിനോട് പ്രതികരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും, സോഷ്യല്‍ മീഡിയയെ ദുരുപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടിസ്ഥാന രഹിതമായ ഈ സന്ദേശം കഴിഞ്ഞ മണിക്കൂറുകളില്‍ പതിനായിരത്തിലേറെ ഷെയറുകള്‍ നേടിയിട്ടുണ്ട്.

 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here