കാണാതായ ജസ്‌ന ബെംഗളൂരുവിലെത്തിയതായി റിപ്പോർട്ട്

കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ ജസ്‌നയെ ബംഗളരുവിൽ കണ്ടതായി സൂചന.ബംഗളരുവിലെ ആശ്രയ ഭവനിൽ ജസ്‌നയും സുഹൃത്തും എത്തിയതായി ആശ്രയ ഭവനിലെ ഗേറ്റ് കീപ്പർ സ്ഥിരീകരിച്ചു .ആശ്രയ ഭവനിൽ എത്തുന്നതിന് മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ ജസ്‌നയും സുഹൃത്തും നിംഹാൻസിൽ ചികിത്സ തേടിയതായും സൂചനയുണ്ട്.ആന്റോ ആന്റണി എം പി ആശ്രയ ഭവനിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.
എന്നാൽ ജെസ്‌നയെ ബംഗളരുവിൽ കണ്ടതായുള്ള വിവരം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആശ്രയ ഭവനിലെ ഗേറ്റ് കീപ്പറായ ജോർജ് എന്നയാളെ ആന്റോ ആന്റണി എം പി ജെസ്‌നയുടെ ഫോട്ടോ കാണിച്ചപ്പോൾ ഈ യുവതി ഒരു സുഹൃത്തുമായി ആശ്രയഭവനിൽ എത്തിയതായി ഗേറ്റ് കീപ്പർ സ്ഥിരീകരിച്ചു.ഫോട്ടോയിൽ കണ്ട അതേ സ്‌കാർപ് തന്നെയാണ് ജസ്‌ന തലയിൽ കൂടി ഇട്ടിരുന്നതെന്നും ഗേറ്റ് കീപ്പർ തിരിച്ചറിഞ്ഞതായും ആന്റോ ആന്റണി എം പി അറിയിച്ചു.ആശ്രയഭവനിൽ താമസ സൗകര്യം ലഭ്യമാകുമോ എന്ന് ജെസ്‌ന തിരക്കിയിരുന്നു.ലഭ്യമല്ല എന്ന് മറുപടി ലഭിച്ചതിനെത്തുടർന്ന് തങ്കളുടെ വിവാഹം നടത്തിത്തരാൻ പറ്റുമോ എന്ന് ജസ്‌ന ചോദിച്ചു.ജസ്‌ന ചൊല്ലിയ പ്രാർത്ഥനാശകലങ്ങൾ സുഹൃത്തിന് ചൊല്ലാൻ സാധിച്ചില്ലെന്നും ഇക്കാരണത്താൽ ഇരുവരും ഒരേ മതത്തിൽ പെട്ടവരല്ല എന്നും മനസ്സിലായി.
ആദ്യം വീട് മണിമലയാണെന്നും പിന്നീട് മുക്കൂട്ടു തറയാണെന്നും ജെസ്‌ന മറുപടി നൽകി.സ്പോർട്സിൽ പങ്കടുക്കവേ പരിക്ക് പറ്റിയതിനെത്തുടർന്നാണ് പല്ലിൽ കമ്പിയിട്ടതെന്നും ജെസ്‌ന പറഞ്ഞു.ആശ്രയ ഭവനിൽ എത്തുന്നതിന് മുമ്പ് വഴിയരികിൽ ഒരു കടയിൽ ഭക്ഷണം കഴിക്കാനായി ജെസ്‌നയും സുഹൃത്തും കയറിയിരുന്നു.രണ്ടായിരം രൂപയുടെ നോട്ട് കൊടുത്തപ്പോൾ ചില്ലറയില്ലെന്ന് കടക്കാരൻ പറഞ്ഞു.തുടർന്ന് തർക്കമുണ്ടായി.ഇതിന് ശേഷം ഇവിടെനിന്ന് പുറപ്പെട്ട ഇവരുടെ ബൈക്കിൽ ഒരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.ഇരുവരും താഴെ വീഴുകയും കൈവശമുണ്ടായിരുന്ന രണ്ടായിരത്തിന്റെ നോട്ട് കെട്ടുകൾ ചിതറി വീഴുകയും ചെയ്തു.ഇതിൽ കുറച്ചു രൂപ ഓട്ടൊ ഡ്രൈവർ വാരിക്കൊണ്ട് കടന്ന് കളഞ്ഞതായും ജെസ്‌ന ഗേറ്റ് കീപ്പറോഡ് പറഞ്ഞിരുന്നു.തുടർന്ന് നിംഹാൻസിൽ ഇവർ ചികിത്സ തേടി.
ഇവിടെ നിന്നാണ് ഇരുവരും ആശ്രയ ഭവനിൽ എത്തിയത്.മൈസൂരിലേക്ക് പോകുകയാണെന്ന് അറിയിച്ച് ഇരുവരും ആശ്രയഭവനിൽ നിന്ന് സ്ഥലം വിടുകയായിരുന്നു.സി സി ടി വി ദൃശ്യങ്ങൾ ലഭ്യമായാലേ കണ്ടത് ജെസ്‌നയെത്തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് ആന്റോ ആന്റണി എം പി വ്യക്തമാക്കി.വിവരം അറിയിച്ചതിനെ തുടർന്ന് ജെസ്‌നയുടെ പിതാവും സഹോദരനും ബംഗ്ലരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.പത്തനംതിട്ടയിൽ നിന്നും ഒരു പോലീസ് സംഘം ബംഗളരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ബംഗളുരു പോലീസ് വിഷയത്തിൽ അന്വേഷണം നടത്തിയിട്ടില്ല.മാധ്യമങ്ങളിൽ കൂടിയാണേ ആശ്രയ ഭവനിലുള്ളവർ ജെസ്‌നയെ കണ്ടിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here