നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചു; വിദ്യാർത്ഥിനിയുടെ പരാതായിൽ പോലീസ് കേസെടുത്തു

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ കൊപ്പം ലയൺ സ്‌കൂളിലാണ് സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു.
സൂക്ഷ്മ പരിശോധനയുടെ പേരിലാണ് അടിവസ്ത്രം അഴിപ്പിച്ചത്. അടിവസ്ത്രത്തിന് മെറ്റൽ ഹുക്കുണ്ടെന്ന കാരണം പറഞ്ഞാണ് അഴിപ്പിച്ചത്. ചാക്ക് കൊണ്ട് മറച്ചുപിടിച്ചാണ് അടിവസ്ത്രം അഴിപ്പിച്ചത്. പരീക്ഷാ ഹാളിൽ വെച്ച് ഇൻവിജിലേറ്റർ സ്വകാര്യഭാഗങ്ങളിൽ തുറിച്ചുനോക്കി. ചോദ്യപേപ്പർ കൊണ്ട് സ്വകാര്യഭാഗങ്ങൾ മറയ്‌ക്കേണ്ടി വന്നു. ഇതോടെ മാനസിക സമ്മർദ്ദത്തിലായ തനിക്ക് പരീക്ഷ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും തൻറെ രണ്ട് വർഷത്തെ അധ്വാനമാണ് പാഴായതെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. പരാതിയിൽ പറഞ്ഞതുപോലെ സംഭവിച്ചിട്ടുണ്ടെങ്കിൽ സംഭവം ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here