Advertisement

രക്തസാക്ഷി അനുസ്മരണത്തിൽ മാറ്റമില്ല : പൊലീസ് അസോസിയേഷൻ

May 10, 2018
1 minute Read
no changes in martyr comemmoration program says police association

രക്തസാക്ഷി അനുസ്മരണത്തിൽ മാറ്റമില്ലെന്നും പതിവുപോലെ നടക്കുമെന്നും പൊലീസ് അസോസിയേഷൻ. നാളത്തെ സമ്മേളനത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന നിർദേശം കിട്ടിയിട്ടില്ലെന്നും പൊലീസ് അസോസിയേഷൻ പറഞ്ഞു. പൊലീസിൽ രാഷ്ട്രീയ അതിപ്രസരമെന്ന ഇൻറലിജൻസ് റിപ്പോർട്ടുണ്ടോയെന്ന് അറിയില്ലെന്നും അസോ.സെക്രട്ടറി വ്യക്തമാക്കി.

പൊലീസ് അസോസിയേഷൻ സമ്മേളങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും മുൻ മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളിൽ പേരെടുത്ത് പറഞ്ഞ് അധിഷേപിക്കുന്നുവെന്നും വ്യക്തമാക്കി ഡിജിപിക്ക് ഇൻറലിജൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

no changes in martyr comemmoration program says police association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top