കുട്ടികൾക്ക് ചോക്ലേറ്റ് നൽകിയ വയോധികയെ ജനക്കൂട്ടം തല്ലിക്കൊന്നു

കുട്ടികൾക്ക് ചോക്ലേറ്റ് നൽകിയ വയോധികയെ ജനക്കൂട്ടം തല്ലിക്കൊന്നു.തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ സ്ത്രീയുടെ ബന്ധുവിനും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. വയോധികയെ മര്‍ദ്ദിച്ച 23 പേരെ പോലീസ് അറസ്റ്റു ചെയ്തു.
കുടുംബക്ഷേത്രം സന്ദർശിക്കുന്നതിനായി മലേഷ്യയിൽനിന്നും ബന്ധുവിനോടൊപ്പമാണ് സ്ത്രീ തമിഴ്നാട്ടിലെത്തിയത്. ക്ഷേത്രത്തിനു സമീപം കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് സ്ത്രീ ചോക്ലേറ്റ് നൽകിയത് പ്രദേശവാസികൾ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇവരെ ആക്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here