കെഎം ജോസഫിന്റെ നിയമനം; സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരാൻ സാധ്യത

സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേർന്നേക്കുമെന്ന് സൂചന. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ആയി ജഡ്ജിയായി ഉയർത്തണം എന്ന ശുപാർശ കേന്ദ്ര സർക്കാരിന് വീണ്ടും അയക്കണമോ എന്ന് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യണമെന്ന് മുതിർന്ന ജഡ്ജിമാർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനോടാവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട് വ്യകതമല്ല. കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശുപാർശ പുനഃപരിശോധിക്കാനാവശ്യപ്പെട്ടു കേന്ദ്രസർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് മെയ് രണ്ടിന് ചേർന്ന കൊളീജിയം യോഗം ചെയ്തിരുന്നു. എന്നാൽ അന്ന് ഇക്കാര്യത്തിൽ തീരുമാനം ആയിരുന്നില്ല.
കെഎം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാർശ ചെയ്താൽ അത് അംഗീകരിക്കാതിരിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുകയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here