Advertisement

തിയറ്റര്‍ പീഡനം; ചങ്ങരംകുളം എസ്‌ഐയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

May 13, 2018
Google News 0 minutes Read
kathua rape 1

എടപ്പാളില്‍ തീയറ്ററിനുള്ളില്‍ പത്തുവയസുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിച്ച മൊയ്തീന്‍കുട്ടിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടികാണിച്ച ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് കേസെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുത്ത അമ്മയ്ക്കും പ്രതി മൊയ്തീനും എതിരെ പോക്‌സോ നിയമപ്രകാരം നേരത്തേ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്തതിന്റെ പേരില്‍ എസ്‌ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ്പി സസ്‌പെന്‍റ് ചെയ്തിരിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here