Advertisement

പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

May 13, 2018
Google News 0 minutes Read

പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് വീണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ലാഹോര്‍, ഫൈസല്‍ബാദ് എന്നിവിടങ്ങളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഒന്‍പത് പേര്‍ നദിയില്‍ ഒഴുകി പോയി. നീലം താഴ്‌വരയിലെ കാലപ്പഴക്കം ചെന്ന തടിപ്പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍ പകര്‍ത്തവെയാണ് അപകടമുണ്ടായെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പാ​ക് സൈ​ന്യ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ കൊ​ടും​ത​ണു​പ്പ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്നാ​ണു സൂ​ച​ന. നാ​ലു പേ​ർ​ക്ക് ക​യ​റാ​ൻ പ​റ്റു​ന്ന പാ​ല​ത്തി​ലാ​ണ് ഇ​രു​പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക​യ​റി​യ​ത്. ഭാ​രം താ​ങ്ങാ​നാ​വാ​തെ​യാ​ണു പാ​ലം ത​ക​ർ​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here