ലാലുവിന്റെ മകന്റെ കല്യാണത്തില്‍ ഭക്ഷണത്തിനായി അടിപിടി!!!

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ ജനക്കൂട്ടത്തിന്റെ കടന്നാക്രമണം. വിവാഹ വേദിയിലേക്ക് അനിയന്ത്രിതമായി പ്രവഹിച്ച ജനങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയും ചെയ്തു. തേജ് പ്രതാപിന്റെ വിവാഹ പന്തലില്‍ ഭക്ഷണത്തിനായി അടിപിടിയായിരുന്നു. ഏഴായിരം പേര്‍ക്കുള്ള ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ അമ്പതിനായിരത്തോളം പേര്‍ എത്തിയെന്നു കാറ്ററിംഗ് സംഘം. വിവിധ ജില്ലകളില്‍നിന്ന് നൂറുകണക്കിന് ആര്‍ജെഡി പ്രവര്‍ത്തകരാണു എത്തിയത്. വിഐപികള്‍ക്കു പ്രത്യേക പന്തിയിലായിരുന്നു വിരുന്ന്. സാധാരണക്കാര്‍ക്കായി വേറെ 200 പന്തികളും. വിഐപി പന്തലില്‍ അതിവിശിഷ്ട ഇനങ്ങളുണ്ടെന്നു പ്രചാരണം പരന്നതോടെ അവിടേക്ക് ഇരച്ചുകയറി ഭക്ഷണം പിടിച്ചുപറിച്ചു.
പാത്രങ്ങളെല്ലാം ഉടയുകയും കസേരകളും മേശകളും തകര്‍ക്കപ്പെടുകയും ചെയ്തു. ഭക്ഷണ സാധനങ്ങള്‍ മുഴുവന്‍ പാത്രങ്ങളോടെ കടത്തിക്കൊണ്ടുപോയി. നേതാക്കളില്‍ ചിലര്‍ ഇടപെട്ട് അണികളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാധ്യപ്രവര്‍ത്തകര്‍ക്കു പലര്‍ക്കും പരിക്കേറ്റു. നിരവധി പേരുടെ കാമറകള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതിനിടയില്‍ മോഷണവും നടന്നു.
Despite lavish arrangement, Tej Pratap Yadav’s wedding saw massive ruckus. Here’s what exactly happened. #ITVideohttps://t.co/NounxnP7mg pic.twitter.com/KHEWpAgZCz
— India Today (@IndiaToday) May 13, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here