Advertisement

ഡിവില്ലിയേഴ്‌സിന്റെ സിക്‌സര്‍ കണ്ട് ‘കിളി പോയി’ കോഹ്‌ലി; വീഡിയോ കാണാം…

May 13, 2018
Google News 2 minutes Read
abd and koli

ഏറെ പ്രതീക്ഷകളുമായി ഇത്തവണ ഐപിഎല്ലിന് എത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചതോടെ നേരിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായി നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വിജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഡല്‍ഹിയുടെ 181 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 70 റണ്‍സ് പ്രകടനത്തിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെ 72 റണ്‍സ് പ്രകടനത്തിന്റെയും സഹായത്തിലാണ് വിജയം കുറിച്ചത്. തകര്‍ത്ത് കളിച്ച എബി ഡിവില്ലിയേഴ്‌സ് മത്സരത്തിന്റെ അവസാനം പറത്തിയ ഒരു കൂറ്റന്‍ സിക്‌സറാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. എബിഡിയുടെ സിക്‌സര്‍ ആഘോഷമാകാന്‍ മറ്റൊരു കാരണം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. കഴിഞ്ഞ ദിവസം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ പോരാട്ടത്തില്‍ ട്രെന്റ് ബൗള്‍ട്ടിനെതിരെ ഡിവില്ലിയേഴ്സ് നേടിയ സിക്സ് അത്തരത്തിലൊന്നായിരുന്നു. മത്സരത്തിന്റെ പത്തൊമ്പതാം ഓവറിലായിരുന്നു എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ച ഡിവില്ലിയേഴ്സിന്റെ സിക്സ്. ബൗള്‍ട്ട് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ലോ ഫുള്‍ട്ടോസിനെ സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് പുറത്തേക്ക് പായിച്ച ഡിവില്ലിയേഴ്സിന്റെ കളി കണ്ട് ഡഗ് ഔട്ടിലിരുന്ന വിരാട് കോലി പോലും അന്തംവിട്ട് വാ പൊളിച്ച് പോയി. മത്സരത്തില്‍ കോലിക്കൊപ്പം 118 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഡിവില്ലിയേഴ്സ് ബംഗലൂരിന് നിര്‍ണായക ജയം സമ്മാനിക്കുകയും ചെയ്തു.

AB’s shot gets Virat in awe https://t.co/LKa8pcPD9N via @ipl

— Sports Freak (@SPOVDO) May 13, 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here