എടപ്പാളിലെ തിയറ്റര്‍ പീഡനം; പോലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി കെ.കെ. ശൈലജ

എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവത്തെ കുറിച്ച് പോലീസിന് പരാതി ലഭിച്ച ഉടനെ തന്നെ കേസെടുക്കാമായിരുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ വിമര്‍ശിച്ചു. കുട്ടിയുടെ അമ്മയെക്കുറിച്ചും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ 26ന് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ചൈൽഡ്ലൈൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ചങ്ങരംകുളം പോലീസ് സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ ശ്രമിച്ചില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here