ജുവൈനല്‍ ഹോമില്‍ നിന്ന് 15കുട്ടികള്‍ രക്ഷപ്പെട്ടു

ഹൈദരാബാദിനു സമീപം സൈദാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്ന് അന്തേവാസികള്‍ രക്ഷപ്പെട്ടു. 15 ആണ്‍കുട്ടികളാണ് രക്ഷപ്പെട്ടത്. 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. കുളിമുറിയിലെ വെന്റിലേറ്ററിന്റെ അഴികള്‍ മുറിച്ചാണ് ഇവര്‍ രക്ഷപെട്ടത്. ഇതിനു ശേഷം ഇവര്‍ മതില്‍ ചാടി കടന്ന് രക്ഷപെട്ടു.10 കുട്ടികള്‍ രംഗറെഡ്ഡി ജില്ലയില്‍ നിന്നും, 4 പേര്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ മബൂബ്‌നഗറില്‍ നിന്നുമുള്ളവരാണ്. വ്യത്യസ്തമായ കേസുകളില്‍ പെട്ടാണ് ഇവരില്‍ പലരും ഇവിടെ എത്തിയിരിക്കുന്നത്. . പ്രദേശത്തു സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നും കുട്ടികള്‍ റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെയും മറ്റൊരു ജീവനക്കാരെയും സസ്‌പെന്റ് ചെയ്തു.
jail break
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here