സോളാര്‍ റിപ്പോര്‍ട്ട് പൊളിച്ചടുക്കി ഹൈക്കോടതി

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ, സോളാര്‍ റിപ്പോര്‍ട്ട് 600 പേജുകളിലേക്ക് ചുരുങ്ങി. റിപ്പോര്‍ട്ടിലെ 1800 പേജുകളില്‍, 1200-ഉം സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് എതിരായ ലൈംഗിക ആരോപണങ്ങള്‍ ഇതോടെ അപ്രസക്തമായി. ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ വച്ച് സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന്
കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള ലൈംഗിക ആരോപണ ഭാഗമാണ് സോളാര്‍റിപ്പോര്‍ട്ടിന്റെ ഭാഗമല്ലാതാകുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട ബാക്കി കണ്ടെത്തലുകള്‍ അതേപടി നിലനില്‍ക്കും.
നിലനില്‍ക്കുന്ന പ്രധാന കണ്ടെത്തലുകള്‍
1. പ്രതികളെയും സ്റ്റാഫിനെയും ഉമ്മന്‍ചാണ്ടി സംരക്ഷിച്ചു
2. ആര്യാടന്‍ മുഹമ്മദും ചില കോണ്‍ഗ്രസ് നേതാക്കളും സോളാര്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തു
3. പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം തുടരാം
ഹൈക്കോടതി തള്ളിയ കാര്യങ്ങള്‍
1.സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം തള്ളി
2.എതിര്‍ പരാമര്‍ശങ്ങള്‍ മാറ്റണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യം നിരാകരിച്ചു
3.ടേംസ് ഓഫ് റഫറന്‍സ് വിപുലീകരിച്ചത് ശരിയല്ലെന്ന ആവശ്യം അംഗീകരിച്ചില്ല
4. ഉമ്മന്‍ചാണ്ടി ഹാജരാകണമെന്ന കമ്മീഷന്റെ നോട്ടീസ് നിയമപരമല്ലെന്ന വാദം തള്ളി
5.കേസില്‍ കക്ഷി ചേര്‍ക്കണമെന്ന സരിതയുടെയും കെ സുരേന്ദ്രന്റെയും ഹര്‍ജികള്‍ നിരാകരിച്ചു
ഉമ്മന്‍ചാണ്ടിക്കു വേണ്ടി പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈക്കോടതിയില്‍ ഹാജരായി. സര്‍ക്കാരിനായി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് കോടതിയില്‍ നിലപാട് അറിയിച്ചത്.
കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിൽ നിയമസഭക്കകത്തും പുറത്തും ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് നിർദേശിച്ചിരുന്നത് . സരിതയുടെ കത്ത് പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല . കമ്മിഷൻ സ്വന്തം നിലയ്ക്ക് ടേംസ് ഓഫ് റഫറൻസ് വിപുലീകരിച്ച് കത്ത് ഉൾപ്പെടുത്തിയത് നിയമ വിരുദ്ധമാണെന്ന ഉമ്മൻ ചാണ്ടിയുടെ വാദം കണക്കിലെടുത്താണ് കോടതി കത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപോർട്ടിലെ കണ്ടത്തലുകൾ റദ്ദാക്കിയത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here