ബിജെപി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കര്‍ണാടകത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനത്തെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കകം ബിജെപി ഭൂരിപക്ഷം തെളിയക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും കേവല ഭൂരിപക്ഷം പാര്‍ട്ടിക്കില്ല. ഈ സാഹചര്യത്തിലാണ് ജെഡിഎസിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത്. നാല് കേന്ദ്ര മന്ത്രിമാര്‍ ഇതിനോടകം തന്നെ കര്‍ണാടകത്തിലേക്ക് തിരിച്ചിട്ടുണ്ട്. ജെഡിഎസ് പാര്‍ട്ടിയുടെ നിലപാടാണ് ഇനി പ്രസക്തമാകുക. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ജെഡിഎസ് ഗവര്‍ണറെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. ആറ് മണിയോടെ കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വവുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസിന്റെ നീക്കം. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും തങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് വേണമെന്നും ഒന്നിച്ച് ഭരിക്കാന്‍ കോണ്‍ഗ്രസ് കടന്നുവരണമെന്നുമാണ് ജെഡിഎസ് ദേശീയ നേതാവ് ദേവഗൗഡ അറിയിച്ചിരിക്കുന്നത്. ജെഡിഎസിന് 14 മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് 20 മന്ത്രിസ്ഥാനവും വീതിച്ച് നല്‍കാനാണ് സഖ്യത്തിന്റെ പ്രാഥമിക ധാരണ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here