Advertisement

ചിലര്‍ പറയും ബിജു ഇന്നലെ കഴിച്ചു, കൂടുതലായിരുന്നുവെന്നൊക്കെ. എനിക്കത് കേള്‍ക്കുന്നത് ഇഷ്ടമല്ല

May 15, 2018
Google News 1 minute Read
samyuktha varma

ഞങ്ങള്‍ പരസ്പരം സ്വകാര്യത ബഹുമാനിക്കുന്നവരാണെന്ന് സംയുക്താ വര്‍മ്മ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ ബിജുവേട്ടന്‍ വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ? ഞാനും കൂടി അഭിനയിക്കാന്‍ ഇറങ്ങിയാല്‍ സ്ട്രെസ് ആകും. ഇപ്പോള്‍ മോന്റെ കാര്യം നോക്കി വീട്ടിലിരിക്കുകയാണ്. അത് നന്നായി ആസ്വദിക്കുന്നുണ്ട്. അത് എന്തിനാ ഇല്ലാതെ ആക്കുന്നത്.

samyuktha

ഞാന്‍ വലിയ പക്വത ഉള്ള ആളല്ല. പക്ഷേ ബിജുവേട്ടന്‍ എന്ന ജീവിക്കാന്‍ പഠിപ്പിച്ചു. ഞങ്ങള്‍ സ്വകാര്യത ബഹുമാനിക്കുന്ന ആളാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്പേസ് ഉണ്ട്. അതില്‍ ആരെങ്കിലും കടന്ന് കയറുന്നത് ഇഷ്ടവുമല്ല. എനിക്ക് എന്റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം.അതില്‍ പരസ്പരം ഇടപെടാറില്ല. മദ്യപാനം ഒക്കെ ഒരാളുടെ ഇഷ്ടമാണ്. ബിജുവേട്ടന് അതായിരിക്കും ഇഷ്ടം. ഞാന്‍ ഒരു യോഗിയാണ് എനിക്ക് അതിന്റെ ആവശ്യമില്ല. മറ്റേ യോഗിയ്ക്ക് ആവശ്യമാണ്. ആള്‍ കര്‍മ്മ യോഗിയാണല്ലോ? ബിജുവേട്ടന്‍ ജോലി കഴിഞ്ഞ വരുന്നത് വലിയ സമ്മര്‍ദ്ധത്തിലായിരിക്കും. ബിജുവേട്ടന്റെ ചില ഫ്രണ്ട്സിന്റെ ഭാര്യമാരൊക്കെ പറയും ‘ബിജു ഇന്നലെ ഡ്രിങ്ക്‌സ് കഴിച്ചൂട്ടോ. കൂടുതലായിരുന്നു.’ എനിക്കതൊന്നും കേള്‍ക്കുന്നത് ഇഷ്ടമല്ല. ഓരോരുത്തര്‍ക്ക് ഓരോ വിധത്തിലാണ് റിലാക്സേഷന്‍. ചിലര്‍ക്ക് മദ്യം. അല്ലെങ്കില്‍ കാമുകി വേണം. ചില ആളുകള്‍ അങ്ങനെയായിരിക്കും. സംയുക്ത പറയുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here