നഴ്സുമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്തു; സമരത്തില്‍ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി

നഴ്സുമാര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്തു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം.
അതേസമയം, ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. മിനിമം വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നഴ്സുമാരാണ് ആശുപത്രിയിൽ അനിശ്ചിതകാല സമരം നടത്തിവരുന്നത്.
മിനിമം വേതനം നൽകണമെന്ന സർക്കാർ ഉത്തരവ് ഇതുവരെ കെവിഎം ആശുപത്രിയിൽ നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന പരാതി. ഇതിനു പുറമേ ആശുപത്രിയിൽ 12 മണിക്കൂർ നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുന്നതും ഒഴിവാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here