സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ വിളിക്കാന്‍ സാധ്യത

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ബിജെപിയെ വിളിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ വിളിക്കുമെന്നാണ് സൂചനകള്‍. ഏതാനും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ഗവര്‍ണര്‍ അവസരം കൊടുത്തേക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ വീണ്ടും കണ്ടു. എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. അതേസമയം സർക്കാർ രൂപീകരണ നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ഗവര്‍ണര്‍ ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. മുഴുവൻ എംഎൽഎമാരും എത്താത്തതിനാൽ മണിക്കൂറുകൾ വൈകിയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നത്. യോഗത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി വൻപരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here