ഈ ഗുഹയ്ക്കകത്തെ മഞ്ഞ് ഒരിക്കലും ഉരുകില്ല; കടുത്ത വേനലിലും ഇവിടുത്തെ മഞ്ഞ് ഒരുകാത്തതിന് ഒരു കാരണമുണ്ട്

mystery behind china ice cave that never melts

ഒരിക്കലും ഒരുകാത്ത മഞ്ഞുഗുഹ…കേൾക്കുമ്പോൾ അന്റാർട്ടിക്കയിലാണെന്ന് തോന്നും…എന്നാൽ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളിൽ ഒന്നാണ് ചൈനയി ലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകൾ.

85 മീറ്റർ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകൾ ഈ പ്രദേശത്തുണ്ട്. മഞ്ഞു മൂടിയ ഈ ഗുഹകൾ കാണാൻ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വർഷംതോറും ഇവിടേയ്ക്ക് വരുന്നത്.

ഗുഹയ്ക്കകത്ത് ഗോവണി സ്ഥാപിച്ചാണ് ആളുകൾക്ക് കയറാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയിൽ നിരവധി മഞ്ഞുഗുഹകൾ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെ തന്നെയുള്ള നിഗ്‌വു എന്ന ഗുഹയ്ക്കുണ്ട്.

mystery behind china ice cave that never melts

കടുത്ത വേനലിൽ പോലും ഉരുകാത്ത മഞ്ഞു പാളികളാണ് നിഗ്‌വു ഗുഹയുടെ പ്രത്യേകത. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്‌വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനിൽക്കും.

mystery behind china ice cave that never melts

വേനൽക്കാലത്തെ ഈ മേഖലയിലെ താപനില 1921 ഡിഗ്രി സെൽഷ്യസ് വരെയാണ്. മഞ്ഞ് ഗുഹകൾ കാണപ്പെടുന്ന അലാസ്‌കയും, റഷ്യയും, ഐസ്‌ലൻഡും ഉൾപ്പടെയുള്ള മേഖലകളിൽ ഇത് പരമാവധി 13 ഡിഗ്രി സെൽഷ്യസാണ്. പുറമെ താപനില ഉയരുമ്പോഴും ഗുഹക്കുള്ളിലെ മഞ്ഞുരുകാതെ നിൽക്കുന്ന പ്രതിഭാസം തന്നെയാണ നിഗ്‌വു ഗുഹയെ ശ്രദ്ധേയമാക്കുന്നതും.

mystery behind china ice cave that never melts

മൂന്നു ശാഖകളുള്ള നിഗ്വു ഗുഹയുടെ മുകളിൽ ചിമ്മിനികൾ പോലെ പ്രവർത്തിക്കുന്ന ദ്വാരങ്ങളാണ് വേനൽക്കാലത്തും മഞ്ഞുരുകാതെ നിൽക്കുന്നതിനുള്ള കാരണം. കനം കൂടിയ തണുത്ത വായു ശൈത്യകാലത്ത് ഈ ദ്വാരങ്ങൾ വഴി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കും. അതോടൊപ്പം കന്നെ കനം കുറഞ്ഞ ചൂടുള്ള കാറ്റ് പുറത്തേക്കു പോവുകയും ചെയ്യും.

mystery behind china ice cave that never melts

എന്നാൽ വേനൽക്കാലത്ത് ചൂട് കാറ്റ് ഗുഹയിലേക്ക് കയറുന്നത് ഇതേ പ്രതിഭാസം തന്നെ തടയും. ഗുഹയ്ക്കുള്ളിലെ കനം കൂടിയ തണുത്ത വായു അവിടെ തന്നെ തുടരും. അതേസമയം കനം കുറഞ്ഞ ചൂട് വായുവിന് ഉള്ളിലെ തണുത്ത വായുവിന്റെ സാന്നിധ്യം മൂലം ഉള്ളിലേക്ക് കടക്കാനും കഴിയില്ല. ഇതാണ് വേനൽക്കാലത്തും നിഗ്‌വു ഗുഹയിലെ മഞ്ഞ് മാറ്റമില്ലാതെ തുടരാൻ കാരണം.

mystery behind china ice cave that never melts

mystery behind china ice cave that never melts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More