എല്ലാ പൊലീസ് സ്‌റ്റേഷനിലും സിസിടിവി സ്ഥാപിക്കാൻ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷനാണ് ക്യാമറ സ്ഥാപിക്കണമെന്ന് പറഞ്ഞത്. പരാതിയുമായി സ്‌റ്റേഷനിലെത്തുന്നവർക്കു രസീത് നൽകണമെന്നും കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി മോഹനദാസ് ഉത്തരവിട്ടു.
പല പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല . ഇതു പരാതിക്കാർക്കു നീതി ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. സാധാരണക്കാരും പാവപ്പെട്ടവരും നിരപരാധികളുമാണു പൊലീസിൻറെ അധികാര ദുർവിനിയോഗത്തിന് ഇരയാകുന്നത്.
പോലീസുദ്യോഗസ്ഥർക്കെതിരായ പരാതികൾ കമ്മിഷൻറെ പരിഗണനയ്ക്കു വരുമ്പോൾ തെളിവുകളുടെ അഭാവത്തിൽ തുടർനടപടികൾക്കു കഴിയുന്നില്ലെന്നും പി മോഹനദാസ് ഉത്തരവിൽ നിരീക്ഷിച്ചു. പരാതിയുമായി ചെല്ലുന്നവർക്കു രസീത് കൊടുത്തില്ലെങ്കിലും പരാതി നൽകിയ വിവരം സിസിടിവി ക്യാമറയിൽനിന്നും ശേഖരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here