വിധാൻസൗധയ്ക്കു മുന്നിൽ കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരുടെ സത്യാഗ്രഹം

യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ പ3തിഷേധിച്ച് വിധാൻസൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ്സ് ജെഡിഎസ് എംഎൽഎമാരും നേതാക്കളും സത്യാഗ്രഹം നടത്തുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വിധാൻ സൗധയിലേക്ക് എത്തുമ്പോൾ പ്രതിഷേധവുമായി എതിരേക്കാനാണ് ഇവരുടെ ശ്രമം.
ഈഗൾട്ടൻ റിസോർട്ടിലുള്ള 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു. ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, മല്ലികാർജ്ജുൻ ഖാർഗെ, കെസി വേണുഗോപാൽ, സിദ്ധരാമയ്യ എന്നിവർ പ്രതിഷേധ സമരത്തിൽ മുൻനിരയിലുണ്ട്.
കോൺഗ്രസ് എംഎൽഎമാർക്ക് പിന്നാലെ ജെഡിഎസ് എംഎൽഎമാരും വിധാൻ സൗധയിലേക്ക് എത്തിയിട്ടുണ്ട്. ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് സത്യാഗ്രമിരുന്ന് കൊണ്ട് കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here