Advertisement

ലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍

May 17, 2018
Google News 0 minutes Read
infamous robber mariyarpootham caught by kochi police

പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ പൊലീസ് പിടിയില്‍.വണ്ടന്‍മേട്ടിലാണ് സംഭവം.  പുറ്റടി അച്ചന്‍കാനം കളപ്പുരക്കല്‍ ജീമോന്‍ തോമസാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കുട്ടികള്‍ക്ക് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നു. പീഡനത്തിനിരയായ നാല് കുട്ടികളില്‍ രണ്ട് കുട്ടികള്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. ഒരു കുട്ടി ജില്ലാ പൊലിസ് മേധാവിക്കും വണ്ടന്‍മേട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്. പി എന്‍. സി രാജ് മോഹനാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here