വിശുദ്ധ റംസാന്‍ വ്രതാരംഭം ഇന്ന് മുതല്‍

ഇനി മുപ്പതുനാള്‍ വ്രതാനുഷ്ഠാനുങ്ങളുടെ പുണ്യം. ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഇന്ന് റംസാന്‍ വ്രതാരംഭം ആരംഭിച്ചു. ലോകത്തിന് മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം കൂടിയാണിത്. ഖുറാന്‍ സൂക്തങ്ങളാള്‍ മുഖരിതമായിരിക്കും ഒാരോ മുസ്ലീം കുടുംബങ്ങളും. റംസാന്‍ വ്രതാരംഭങ്ങളോട് അനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളായ തറാവീഹ് നമസ്കാരങ്ങള്‍ വൈകിട്ട് നടക്കും.
റമസാന്‍ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ വിപുലമായ പദ്ധതികളുമായി മുസ്‌ലിം സംഘടനകകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. റമസാന്‍ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ സംഗമങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം ഇന്ന് ആരംഭിക്കും. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ന് റംസാന്‍ വ്രതം തുടങ്ങുന്നത്.ഖത്തറില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ചയാണെന്ന് ചാന്ദ്രനിരീക്ഷണ കമ്മിറ്റി അറിയിച്ചു. റംസാന്‍ മാസം 17-ന് തുടങ്ങുമെന്ന് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ramzan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here