നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി . ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ എന്നിട്ട് മതി മറ്റ് കാര്യങ്ങളെന്നും കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നാളെ നടത്തിക്കൂടെയെന്ന ചോദ്യത്തിന് തെളിയിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എല്ലാം കണക്കിന്റെ കളിയാണ്, ഭൂരിപക്ഷം തെളിയിക്കേണ്ടത് ഗവര്‍ണ്ണര്‍ ആണ്. ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് എകെ സിക്രി ചോദിച്ചു. 117പേരുടെ പിന്തുണ ഉണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മുന്‍പും പിന്പുമുള്ള സഖ്യങ്ങള്‍ ഒന്നായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. യെദ്യൂരപ്പ നല്‍കിയ കത്തില്‍ എംഎല്‍എമാരുടെ പേരില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here