ടി. പി. രാധാമണി അന്തരിച്ചു; മായുന്നത് ശബ്ദം കൊണ്ട് കേരളത്തെ പിടിച്ചിരുത്തിയ പ്രക്ഷേപക

റേഡിയോ നാടകങ്ങളിലൂടെ മലയാളിയുടെ സായാഹ്നങ്ങൾ കീഴടക്കിയിരുന്ന ടി. പി. രാധാമണി അന്തരിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ശബ്ദം പകരുകയും ചെയ്ത ടി. പി. രാധാമണി തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിൽ വച്ചാണ് നിര്യാതയായത്. 84 വയസ്സായിരുന്നു.

ഭർത്താവ് ആകാശവാണിയിലൂടെ തന്നെ പ്രശസ്തനായ, അന്തരിച്ച ഗംഗാധരൻ നായർ. റേഡിയോ അമ്മാവൻ എന്ന കഥാപാത്രത്തിലൂടെ ആണ് ഗംഗാധരൻ നായർ ശ്രോതാക്കൾക്ക് സുപരിചിതനായിരുന്നത്. ദൂരദർശനിലെ ആദ്യകാലവാർത്താ അവതാരകരിലൊരാളായ കണ്ണൻ , ഡബ്ബിങ് ആർട്ടിസ്റ് ചന്ദ്രമോഹൻ, നന്ദൻ എന്നിവർ മക്കളാണ്.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top