കല്ല്യാണ വയസ്സ് വന്തിട്‌ച്ച് ഡീ; നയൻതാരയുടെ ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ
നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു എന്ന സൂചന നൽകി വിഘ്‌നേഷിന്റെ ഇന്ഡസ്റ്റഗ്രാം പോസ്റ്റ്. കല്യാണ വയസ്സ് താൻ വന്ത്ട്ത്ത് ഡീ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ പങ്കുവച്ച് ‘അനുയോജ്യമായ പാട്ടിന് നന്ദി ബ്രദേഴ്‌സ്’ എന്നാണ് വിഘ്‌നേഷ് കുറിച്ചത്. ഒപ്പം ഇരുവരുടേയും ചിത്രവും വിഘ്‌നേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
നയൻതാരയുടെ പുതുചിത്രമായ കൊലമാവ് കോകിലയിലെ ഗാനമാണ് ഇത്. അനിരുദ്ധ് രവിചന്ദറും ശിവ കാർത്തികേയനും തയാറാക്കിയ ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതുമാണ്.
വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുവരവേയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിഘ്‌നേഷ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here