ബിജെപി മുഖ്യമന്ത്രിമാര്‍ പതിനഞ്ചായി തുടരും ; കണക്കുകള്‍ ഇങ്ങനെ

കര്‍ണാടക പിടിച്ചാല്‍, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഉത്തരേന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിക്കുമ്പോള്‍, കര്‍ണാടക ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുണയ്ക്കുമെന്നാണ് ബിജെപി കരുതിയത്. കര്‍ണാടകയില്‍ സീറ്റുനില ഗണ്യമായി ഉയര്‍ന്നെങ്കിലും, പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ഒടുവില്‍ രാഷ്ട്രീയ കുതിരക്കച്ചവട നീക്കമെല്ലാം പരാജയപ്പെട്ട് ബിജെപിക്ക് പുറത്തു പോകേണ്ടി വന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കര്‍ണാടകയെ എഴുതിച്ചേര്‍ക്കാനുള്ള ശ്രമം തകര്‍ന്നതോടെ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാരുടെ എണ്ണം പതിനഞ്ചായി തുടരും.
ബിജെപി മുഖ്യമന്ത്രിമാര്‍ ഇവരാണ്:
1.ഗുജറാത്ത്- വിജയ് രൂപാണി
2.ഛത്തീസ്ഗഢ്- രമണ്‍ സിംഗ്
3.മധ്യപ്രദേശ്- ശിവ്‌രാജ് സിംഗ്
4.ഗോവ- മനോഹര്‍ പരീഖര്‍
5.രാജസ്ഥാന്‍- വസുന്ധരരാജ സിന്ധ്യ
6.ഹരിയാന- മനോഹര്‍ ലാല്‍ ഖട്ടാര്‍
7.മഹാരാഷ്ട്ര- ദേവേന്ദ്ര ഫഡ്‌നാവിസ്
8.ജാര്‍ഖണ്ഡ്- രഘുബര്‍ ദാസ്
9.അസം- സര്‍ബാനന്ദ സോനോവാള്‍
10.അരുണാചല്‍പ്രദേശ്- പെമ ഖണ്ഡു
11.മണിപ്പൂര്‍- എന്‍ ബിരന്‍സിംഗ്
12.ഉത്തരാഖണ്ഡ്- ത്രിവേന്ദ്ര സിംഗ് റവാത്ത്
13.ഉത്തര്‍പ്രദേശ്- ആദിത്യനാഥ്
14.ഹിമാചല്‍പ്രദേശ്- ജയ് റാം താക്കൂര്‍
15.ത്രിപുര- ബിപ്ലവ് കുമാര്‍ ദേബ്
ബിജെപിക്ക് പങ്കാളിത്തമുള്ള ഭരണം:
16. നാഗാലാന്‍ഡ്
17. ജമ്മു കശ്മീര്‍
18. സിക്കിം
19. ബിഹാര്‍
20. മേഘാലയ
ബിജെപി ഇതര ഭരണം:
1. കേരളം
2. തമിഴ്‌നാട്
3. കര്‍ണാടക
4. ആന്ധ്രാപ്രദേശ്
5. തെലുങ്കാന
6. ഒഡീഷ
7. പഞ്ചാബ്
8. പശ്ചിമബംഗാള്‍
9. മിസോറാം
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസും ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമാണ് ഭരണത്തിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here