ആഹ്ലാദത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് ക്യാമ്പ്; 30 അംഗ മന്ത്രിസഭയ്ക്കായി പട്ടിക തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ട്

യെദ്യൂരപ്പയുടെ രാജിയോടെ ബിജെപി ക്യാമ്പുകള്‍ നിര്‍ജീവമായി. കോണ്‍ഗ്രസും- ജെഡിഎസും രാഷ്ട്രീയ വിജയം ആഘോഷിക്കാന്‍ ആരംഭിച്ചു. ഗവര്‍ണര്‍ വാജുപേയ് വാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത് കാത്തിരിക്കുകയാണ് എച്ച്. ഡി. കുമാരസ്വാമി. ജെഡിഎസ് നേതാവ് കുമാരസ്വാമി തന്നെയായിരിക്കും കര്‍ണാടകത്തിലെ മുഖ്യമന്ത്രി. അതേ സമയം, മന്ത്രിസഭയിലേക്ക് 30 പേരുടെ ലിസ്റ്റ് തയ്യാറാക്കി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്- ജെഡിഎസ് ക്യാമ്പ്. നിലവിലെ പട്ടികയില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. യു.ടി. ഖാദറും കെ.ജെ ജോര്‍ജ്ജുമാണ് മന്ത്രിസഭയിലുളള രണ്ട് മലയാളികള്‍. സിദ്ധരാമയ്യയെ തോല്‍പ്പിച്ച ജി.ടി ദേവഗൗഡയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കും. റോഷന്‍ ബെയ്ഗും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്കും പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here