‘ഇങ്ങനെയൊക്കെ തല്ലാമോ???’ ; ഡിവില്ലിയേഴ്‌സിന്റെ കിടിലന്‍ പ്രകടനം കാണാം…

പന്തെറിയാന്‍ വരുന്ന ഓരോരുത്തരെയായി തല്ലി ചതക്കുകയായിരുന്നു എ.ബി. ഡിവില്ലിയേഴ്‌സ്. ആരാധകര്‍ക്ക് എത്ര കണ്ടിട്ടും മതിയാകുന്നില്ല ഈ ഇന്നിംഗ്‌സ്. അത്ര മനോഹരമായിരുന്നു സൗത്താഫ്രിക്കന്‍ താരത്തിന്റെ കിടിലന്‍ ഇന്നിംഗ്‌സ്. ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിലായിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരത്തിന്റെ മാസ്മരിക പ്രകടനം.

ഡിവില്ലിയേഴ്‌സിന്റെ പ്രകടനം കണ്ട മലയാളികള്‍ ഡിവില്ലിയേഴ്‌സിനോട് ചോദിച്ച ഒരു ചോദ്യമുണ്ട്…’ഇങ്ങനെയൊക്കെ തല്ലി ചതക്കണോ ഞങ്ങളുടെ സ്വന്തം ബേസില്‍ തമ്പിയെ?’ എന്ന്. മത്സരത്തിന്റെ 12-ാം ഓവറിന്റെ നാലാം പന്തില്‍ ഡിവില്ലിയേഴ്‌സ് അതിര്‍ത്തി കടത്തിയ പന്ത് കണ്ടായിരുന്നു ആ ചോദ്യം. 34 പന്തില്‍ 57 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്ന ഡിവില്ലിയേഴ്‌സിന് മുന്നില്‍ പന്തെറിയാന്‍ എത്തിയത് മലയാളി താരം സാക്ഷാല്‍ ബേസില്‍ തമ്പി. തമ്പിയുടെ രണ്ടാം ഓവറായിരുന്നു അത്. രണ്ടാം ഓവറിലെ നാലാം പന്ത് ഡിവില്ലിയേഴ്‌സ് അതിര്‍ത്തി കടത്തിയത് കണ്ട് ഗാലറിയിലിരുന്നവര്‍ അന്താളിച്ചു. അത്ര മനോഹരമായിരുന്നു ആ ഷോട്ട്. 105 മീറ്റര്‍ ഉയരത്തില്‍ ആ പന്ത് അതിര്‍ത്തി കടന്നു.

ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സ് കാണാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top